ബീഫ് കഴിക്കുന്നവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണെന്ന് സാധ്വി പ്രാചി

Posted on: October 4, 2015 12:15 pm | Last updated: October 5, 2015 at 2:17 pm
SHARE

Sadhvi Prachiന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ബിജെപി എംപി സാധ്വി പ്രാചി.ബീഫ് കഴിക്കുന്നവര്‍ അതിനുള്ള ശിക്ഷക്ക് അര്‍ഹരാണെന്ന് സാധ്വി പ്രാചി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് സാധ്വി വീണ്ടും വര്‍ഗീയ പരാമര്‍ശം നടത്തിയത്.
ദാദ്രിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ബിജെപി നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സാധ്വിയുടെ ന്യായീകരണം. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി. ഇതിനുമുമ്പും സാധ്വി പ്രാചി നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
അതേസമയം കൊല്ലപ്പെട്ട അഹ്‌ലാഖിന്റെ കുടുംബം യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടു.