വെള്ളാപ്പള്ളിയുമായുള്ള ബന്ധം ബിജെപിക്ക് ദോഷം ചെയ്യും: ബാലകൃഷ്ണപിള്ള

Posted on: October 4, 2015 10:55 am | Last updated: October 5, 2015 at 2:17 pm
SHARE

ganesh pillaiകൊട്ടാരക്കര: വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിക്കുന്നത് ബിജെപിക്ക് സംസ്ഥാനത്ത് ഉള്ള വോട്ടുകള്‍കൂടി കളയാനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പട്ടികജാതിക്കാരനെ ചുട്ടുകൊല്ലുന്ന പാര്‍ട്ടിക്കൊപ്പമാണ് വെള്ളാപ്പള്ളി പോകുന്നത്. ബിജെപി വെള്ളാപ്പള്ളിക്കൊപ്പം ചേര്‍ന്നാലും വെള്ളാപ്പള്ളി ബിജെപിക്കൊപ്പം ചേര്‍ന്നാലും ദോഷം മാത്രമേ ഉണ്ടാകൂ എന്നും പിള്ള പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കൂടുതല്‍ തെളിവുകള്‍ വി എസ് അടക്കമുള്ളവര്‍ക്ക് കൈമാറുമെന്ന് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചതിനാണ് തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോഴത്തെ നിലപാട് ഇനിയും തുടരുമെന്നും ഗണേഷ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ബി പത്തനാപുരത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.