തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം: പി സി ജോര്‍ജ്

Posted on: October 4, 2015 9:57 am | Last updated: October 5, 2015 at 2:17 pm
SHARE

pc georgeതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. എസ്എന്‍ഡിപി ബന്ധം ബിജെപിക്ക് ഗുണം ചെയ്യും. എന്നാല്‍ പിന്നീട് എസ്എന്‍ഡിപിക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്. ബിഷപ്പുമാര്‍ മാണിക്കെതിരെ പ്രതികരിക്കാത്തത് അവരുടെ വര്‍ഗീയ കാഴ്ചപ്പാട് കൊണ്ടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.