സംവരണ നറുക്കെടുപ്പ്: ജില്ലാ പഞ്ചായത്തിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും പ്രമുഖര്‍ക്ക് തിരിച്ചടിയായി

Posted on: October 4, 2015 7:33 am | Last updated: October 4, 2015 at 7:33 am
SHARE

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലേയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും സംവരണ നറുക്കെടുപ്പ് പല പ്രമുഖര്‍ക്കും തിരിച്ചടിയായി.
മുനിസിപ്പാലിറ്റിയില്‍ ആകെ 28 വാര്‍ഡുകളുള്ളതില്‍ 11 വാര്‍ഡുകള്‍ വനിതകള്‍ക്കും ഓരോ വാര്‍ഡുകള്‍ പട്ടിക ജാതി, ഗോത്ര വര്‍ഗക്കാര്‍ക്കും സംവരണം ചെയ്തു. ഇതിനു പുറമെ പട്ടികജാതി വനിതക്ക് ഒന്നും പട്ടിക വര്‍ഗ വനിതകള്‍ക്ക് രണ്ടും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഈ ഭരണസമിതിയില്‍ ആദ്യ ടേമില്‍ ചെയര്‍മാനായ എ പി ഹമീദിന്റെ എമിലിത്തടം വാര്‍ഡില്‍ ഇനി പട്ടിക വര്‍ഗ വനിതാ സംവരണമാണ്.
നിലവിലെ ചെയര്‍മാന്‍ പി പി ആലി പ്രതിനിധാനംചെയ്യുന്ന മുണ്ടേരി എച്ച്.എസ് വാര്‍ഡ് വനിതാ സംവരണമായി. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും ഭരണപക്ഷത്തെ പ്രമുഖനുമായ അഡ്വ. ടി ജെ ഐസകിന്റെ മുനിസിപ്പല്‍ ഓഫിസ് വാര്‍ഡും നറുക്കെടുപ്പിലൂടെ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടു.
പ്രതിപക്ഷത്തെ പ്രമുഖനായ പി കെ അബു പ്രതിനിധാനംചെയ്യുന്ന മുണ്ടേരി സീറ്റ് ഇക്കുറി വനിത എസ് ടി സംവരണ സീറ്റാണ്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുജീബ് കേയംതൊടിയുടെ ഗ്രാമത്ത് വയല്‍ വാര്‍ഡില്‍ എസ് സി വനിതാ സംവരണമായി മാറി. കല്‍പറ്റ മുനിസിപ്പാലിറ്റി:1. മണിയങ്കോട് (വനിത) 2. പുളിയാര്‍മല (ജനറല്‍) 3. മുണ്ടേരി എച്ച്.എസ് (വനിത) 4. നെടുങ്കോട് (ജനറല്‍) 5. എമിലി (വനിത) 6. കന്യാഗുരുകുലം (ജനറല്‍) 7. കൈനാട്ടി (ജനറല്‍) 8. സിവില്‍സ്‌റ്റേഷന്‍ (വനിത) 9. ചാത്തോത്ത് വയല്‍ (വനിത) 10. മുനിസിപ്പല്‍ ഓഫിസ് (വനിത) 11. എമിലിത്തടം (എസ്.ടി വനിത) 12. അമ്പിലേരി (ജനറല്‍) 13. ഗ്രാമത്ത് വയല്‍ (എസ്.സി വനിത) 14. പള്ളിത്താഴെ (ജനറല്‍) 15. പുതിയ ബസ്സ്റ്റാന്‍ഡ് (എസ്.സി ജനറല്‍) 16. പുല്‍പാറ (ജനറല്‍) 17. റാട്ടക്കൊല്ലി (ജനറല്‍) 18. പുത്തൂര്‍വയല്‍ ക്വാറി (വനിത) 19. പുത്തൂര്‍വയല്‍ (ജനറല്‍) 20. മടിയൂര്‍ക്കുനി (വനിത) 21. പെരുന്തട്ട (വനിത) 22. വെള്ളാരംകുന്ന് (ജനറല്‍) 23. അഡ്‌ലൈഡ് (വനിത) 24. ഓണിവയല്‍ (ജനറല്‍) 25. തുര്‍ക്കി (വനിത) 26. എടഗുനി (എസ് ടി ജനറല്‍) 27. മുണ്ടേരി (വനിത എസ്.ടി) 28. മരവയല്‍ (ജനറല്‍).
ജില്ലാ പഞ്ചായത്തില്‍ 16 വാര്‍ഡുകളില്‍ ആറ് ഡിവിഷനുകള്‍ വനിതക്കും ആറ് ജനറല്‍ വാര്‍ഡും, രണ്ട് വാര്‍ഡുകള്‍ വീതം പട്ടിക ജാതി, ഗോത്ര വര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ജനതാദള്‍ എസ് നേതാവ് പി എം ജോയി, ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍ കെ റഷീദ്, മുഹമ്മദ് ബശീര്‍ തുടങ്ങിവരുടെ സീറ്റുകളും വനിതാ സംവരണമായി. സംവരണ സീറ്റുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ തട്ടകം മാറാനും ലിസ്റ്റില്‍ ഇടമുറപ്പിക്കാനുമുള്ള ശ്രമങ്ങളിലേക്കാവും ഇനി പ്രാദേശിക നേതാക്കളുടെ ശ്രദ്ധ.
ജില്ലാ പഞ്ചായത്ത്:1.തവിഞ്ഞാല്‍ – ജനറല്‍, 2.തിരുനെല്ലി – ജനറല്‍, 3.പനമരം- ജനറല്‍, 4.മുള്ളന്‍കൊല്ലി – ജനറല്‍, 5.പുല്‍പ്പള്ളി – എസ്.റ്റി. ജനറല്‍, 6.കണിയാമ്പറ്റ – ജനറല്‍, 7.മീനങ്ങാടി – എസ് സി. ജനറല്‍, 8.ചീരാല്‍- വനിത, 9.തോമാട്ടുചാല്‍ – ജനറല്‍, 10.അമ്പലവയല്‍ – വനിത, 11.മുട്ടില്‍-എസ്.റ്റി .വനിത, 12.മേപ്പാടി – വനിത, 13. പൊഴുതന- വനിത, 14.പടിഞ്ഞാറത്തറ- വനിത, 15.വെള്ളമുണ്ട – എസ് റ്റി.വനിത, 16.എടവക- വനിത .