കുട്ടികള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ മാനസിക വളര്‍ച്ചക്ക് അനിവാര്യം

Posted on: October 4, 2015 6:56 am | Last updated: October 4, 2015 at 6:56 am
SHARE

മലപ്പുറം: കുട്ടികള്‍ക്ക് നല്‍കുന്ന അനുമോദനങ്ങളും അംഗീകാരങ്ങളും അവരുടെ മാനസിക വളര്‍ച്ചയ്ക്കും ക്രിയാത്മകത വര്‍ധിപ്പിക്കുന്നതിനും അനിവാര്യമാണെന്ന് മഹാത്മഗാന്ധി യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍.
സംയോജിത ബാലസംരംക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹിക നിതീ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഔവര്‍ റസ്‌പോന്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ജീവിതത്തില്‍ എല്ലാ മേഖലകളിലും കൃത്യത പാലിക്കണമെന്നും എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വേറ്റണമെന്നും ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു. എ ഡി എം കെ. രാധകൃഷ്ണന്‍, എം എസ് പി കമാന്റന്റ് ഉമ ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ഒ ആര്‍ സി കണ്‍സള്‍ട്ടന്റ് മുഹമ്മദ് സയ്ഫ് ക്ലാസെടുത്തു.
ജില്ലാ സാമൂഹിക നിതീ ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ രുഗ്മണി, ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലാ ഒ ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫസല്‍, ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ വിദ്യാര്‍ഥികള്‍, ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.