ബീഫ് കഴിക്കും, പശുവിനെ മാതാവായി കാണാനാവില്ല- കട്ജു

Posted on: October 4, 2015 12:36 am | Last updated: October 4, 2015 at 12:36 am
SHARE

-Justice-Markandey-Katjus-വാരണാസി: പശു ഒരു മൃഗം മാത്രമാണെന്നും ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗണ്‍സില്‍ മുന്‍ചെയര്‍മാനും റിട്ട. ജസ്റ്റിസുമായ മാര്‍ക്കണ്ഡേയ കട്ജു. പശുവിനെ കുതിരയെയോ നായയെയോ പോലെ ഒരു സാധാരണ മൃഗമായി മാത്രമേ കാണാന്‍ സാധിക്കൂ. ‘ഞാന്‍ ബീഫ് കഴിക്കാറുണ്ട് ഇനിയും അത് തുടരും. നിങ്ങള്‍ക്ക് കഴിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കഴിക്കണ്ടേ. ആരും നിര്‍ബന്ധിക്കില്ല. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നു, അവരെല്ലാം മോശം ആളുകളാണോ? പശു കേവലം ഒരു മൃഗം മാത്രമാണ്, അതിനെ അമ്മയായി കാണാന്‍ എനിക്ക് സാധിക്കില്ല’-– കട്ജു വ്യക്തമാക്കി.
വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്സ്റ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാദ്രിയില്‍ ഉണ്ടായത് ദുഃഖകരമായ സംഭവം ആണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കട്ജുവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയകളിലും മറ്റും വൈറലായിരിക്കയാണ്.