മൂന്നിടത്ത് വനിതാ മേയര്‍

Posted on: October 4, 2015 12:30 am | Last updated: October 4, 2015 at 12:30 am
SHARE

തിരുവനന്തപുരം: ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അതില്‍ മൂന്ന് എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
മാനന്തവാടിയാണ് പട്ടിക വര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഏക നഗരസഭ. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കായി പന്തളം, തൃക്കാക്കര, വടക്കാഞ്ചേരി നഗരസഭകള്‍ സംവരണം ചെയ്തു. പട്ടികജാതി വിഭാഗത്തിനായി കോട്ടയം, ഇരിങ്ങാലക്കുട, കൊണ്ടോട്ടി നഗരസഭകള്‍ സംവരണം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുളള നഗരസഭകള്‍ ഇനി പറയുന്നു. നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പള്ളി, അടൂര്‍, പത്തനംതിട്ട, മാവേലിക്കര, പാല, തൊടുപുഴ, തൃപ്പുണ്ണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, അങ്കമാലി, ഏലൂര്‍, മരട്, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണൂര്‍, പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കല്‍പ്പറ്റ, മട്ടന്നൂര്‍, കാസര്‍കോട്, കൊട്ടാരക്കര, ഹരിപ്പാട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവള്ളി, പാനൂര്‍, ആന്തൂര്‍, ഫറോക്ക്.