സാനിയ-ഹിംഗിസ് സഖ്യത്തിന് ഏഴാം കിരീടം

Posted on: October 3, 2015 8:01 pm | Last updated: October 4, 2015 at 1:01 am
SHARE

വുഹാന്‍: ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും വനിതാ ഡബിള്‍സ് ടെന്നീസില്‍ കിരീടക്കുതിപ്പ് തുടരുന്നു. വുഹാന്‍ ഓപണും ടോപ് സീഡുകളായ ഇവര്‍ സ്വന്തമാക്കി. കരിയറിലെ ഇവര്‍ ഒരുമിച്ച് നേടുന്ന ഏഴാമത്തെ കിരീടമാണിത്. ഫൈനലില്‍ റുമാനിയന്‍ സഖ്യമായ ഐറിന കലെലിയ ബെഗു- മോണിക്ക നുയുലെസ്‌കു എന്നിവരെ നേരിട്ട സെറ്റുകള്‍ക്ക് (2-6, 3-6) പരാജയപ്പെടുത്തി.
ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സാനിയ-ഹിംഗിസ് സഖ്യത്തിന് രണ്ടാം റൗണ്ടും, ക്വാര്‍ട്ടര്‍ ഫൈനലിലും, സെമിഫൈനലും കലാശപ്പോര് പോലെ അനായാസമായിരുന്നു.
ഈ വര്‍ഷം ഇന്ത്യന്‍ വെല്‍സ് ഓപണ്‍ നേടിക്കൊണ്ടാണ് ഇന്തോ-സ്വിസ് ജോഡി തുടങ്ങിയത്. മിയാസ്, കാള്‍സ്റ്റന്‍, വിംബിള്‍ഡണ്‍, യു എസ് ഓപണ്‍, ഗ്വാംഗ്ഷു, വുഹാന്‍ എന്നിവിടങ്ങളിലായി ഏഴ് ഡബിള്‍സ് കിരീടങ്ങള്‍.