തദ്ദേശ തിരഞ്ഞെടുപ്പിലും അരുവിക്കര ആവര്‍ത്തിക്കും: മുഖ്യമന്ത്രി

Posted on: October 3, 2015 9:13 pm | Last updated: October 4, 2015 at 12:07 pm
SHARE

25_ISBS_OOMMEN__25_1529363f (1)തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ആത്മവിശ്വസവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ പോലെ യുഡിഎഫ് വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്നാല്‍ അഭിമാനകരമായ വിജയം കരസ്ഥമാക്കാനാകും. പബ്ലിക് റിലേഷന്‍ പരിപാടികള്‍കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.