Connect with us

Wayanad

സൗജന്യ പോസ്റ്റല്‍ ഡീ ഫോര്‍മറ്റി പരിശോധന

Published

|

Last Updated

കല്‍പ്പറ്റ: ലയണ്‍സ് ക്ലബ്ബിന്റെയും, കണ്ണൂര്‍ ആയുര്‍ വേദിക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യാ പോസ്റ്റല്‍ ഡീ ഫോര്‍മറ്റി സ്‌ക്രീനിംഗ് ക്യാംപും ആയുര്‍വേദ മെഡിക്കല്‍ ക്യാംപും നടത്തി. നമ്മുടെ ഓരോരുത്തരുടെയും പ്രകൃതം അഥവാ ശരീര ഭാവങ്ങള്‍ പലപ്പോഴും ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് കാരണമാകാം. ഇരുത്തം, നടത്തം, കിടപ്പ് എല്ലാത്തിലും അനുവര്‍ത്തിക്കുന്ന ശീലങ്ങള്‍ ക്രമീകരിച്ചാല്‍ പോസ്റ്റര്‍ കറക്ഷന്‍ സാധ്യമാക്കിയെടുക്കാം ചിലതരം പോസ്റ്ററുകള്‍ സ്‌കാളിയോസിസ്സ് പോലുള്ള ഗുരുതരമായ നട്ടെല്ലിന്റെ ഘടനാ വൈകല്ല്യങ്ങള്‍ക്കും കാരണമായേക്കാം.
പി.ഡി.എസ്. സ്‌ക്രീനിംഗിലൂടെ രോഗ നിര്‍ണ്ണയം നടത്തി ശരിയായ ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം ലഘുവായ യോഗ പരിശീലനവും ശീലിച്ചാല്‍ എല്ലാ വിധ രോഗങ്ങളില്‍ നിന്നും ശാശ്വത ശമനത്തിന് പരിഹാരം കണ്ടെത്താം. പി.ഡി.എസ്. ബോധവത്കരണം ഈ ഹൈടെക്ക് യുഗത്തില്‍ അത്യാവിശ്യമാണെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ പമ്പയുടെ സംസ്ഥാന സെക്രട്ടറി ഡോ. പി.കൃഷ്ണദാസ് പ്രബന്ധമവതരിപ്പിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.
കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.കെ.പി.വിനോദ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പമ്പ സംസ്ഥാന സെക്രട്ടറി ഡോ.പി.കൃഷ്ണ പ്രസാദ് ക്യാംപ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ അഡ്വ.ടി.യു. ബാബു, ഡോ. പി.പി.ഭാസ്‌കരന്‍, ഡോ.പി.ബാലകൃഷ്ണന്‍, ഡോ.ജീജ വിനോദ് ബാബു, ഡോ.ഷീബാ കൃഷ്ണ ദാസ്, ഡോ.പി.വി. ഹേമകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി.ജെ. തങ്കച്ചന്‍ സ്വാഗതവും ലയണ്‍സ് ക്ലബ്ബ് പി.ആര്‍.ഒ. ഡോ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.

Latest