Connect with us

Kozhikode

രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കി നാടും നഗരവും

Published

|

Last Updated

വടകര: വടകരയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് ഗംഗാധരന്‍, വി പി രമേശന്‍, പി ബാലന്‍, തയ്യുള്ളതില്‍ രാജന്‍, ഇ ജി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.
ഗാന്ധി വിചാര്‍ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ടി ബാലക്കുറുപ്പ്, ഡോ. കെ സി വിജയരാഘവന്‍, ബാലന്‍ ചെമ്മരത്തൂര്‍, എസ് കെ ബാലന്‍, കണ്യത്ത് കുമാരന്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് (എസ്) വടകര ബ്ലോക്ക് കമ്മിറ്റി ദേശീയ പുനരുദ്ധാരണ ദിനമായി ആചരിച്ചു. ഗാന്ധിപ്രതിമക്ക് സമീപം ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. പി അച്യുതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പി സോമശേഖരന്‍, പി പി രാജന്‍, വി പി സുരേ്രന്ദന്‍, എം കെ കുഞ്ഞിരാമന്‍ പ്രസംഗിച്ചു.
കൊയിലാണ്ടി: സിറ്റിസണ്‍സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. സുകുമാരന്‍, എ കെ ദാമോദരന്‍ നായര്‍, ബാലന്‍, രാഘവന്‍ നേതൃത്വം നല്‍കി.
താലൂക്ക് ആശുപത്രിയില്‍ ക്ലീന്‍ ഹോസ്പിറ്റല്‍, ഗ്രീന്‍ ഹോസ്പിറ്റല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആശുപത്രി പരിസരം ശുചീകരിക്കുകയും വൃക്ഷ തൈകളും വാഴതൈകളും വെച്ചു പിടിപ്പിക്കുകയും ചെയ്തു. നഗരസഭാധ്യക്ഷ കെ ശാന്ത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ അസീസ് അധ്യക്ഷത വഹിച്ചു.
സ്മാര്‍ട്ട് കാപ്പാടിന്റെ ഭാഗമായി പോലീസ്, ജെ സി ഐ, കാപ്പാട് ഹെറിറ്റേജ് സിറ്റി സംയുക്തമായി കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം ശുചീകരിച്ചു. കൊയിലാണ്ടി സി ഐ. ആര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
വിയ്യൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ശുചീകരണ പ്രവൃത്തി നഗരസഭാ കൗണ്‍സിലര്‍ അരീക്കല്‍ ഷീബ ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് സൗത്ത് യു പി സ്‌കൂളിലും ശുചീകരണ പ്രവര്‍ത്തനം നടന്നു.
നാദാപുരം: കല്ലാച്ചി എം ഇ ടി കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നാദാപുരം പോലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ പുറമേരി ടൗണ്‍, വാട്ടര്‍ ടാങ്ക്, ഹോമിയോമുക്ക്, വെള്ളൂര്‍ റോഡ് കവല പരിസരം എന്നിവിടങ്ങള്‍ ശുചീകരിച്ചു. കെ സി ഉദയവര്‍മ രാജ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൗണും ബസ് സ്റ്റാന്‍ഡ് പരിസരവും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഉമ്മത്തൂര്‍ എസ് ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി വിദ്യാര്‍ഥികള്‍ പാറക്കടവ് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ചു.
പേരാമ്പ്ര: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ പേരാമ്പ്ര ദയ പാലിയേറ്റീവ് കെയറില്‍ സേവന കൂട്ടായ്മ സംഘടിപ്പിച്ചു. 50 ഓളം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ക്ലിനിക്കും പരിസരവും ശുചീകരിച്ചു. പ്രോഗ്രാം ഓഫീസര്‍ എം പി ഉനൈസ്, അധ്യാപിക കെ വി സൂര്യ, ലീഡര്‍മാരായ പമല്‍ഹാശ്മി, വിസ്മയ നേതൃത്വം നല്‍കി.
കുറ്റിയാടി: കായക്കൊടി എളങ്ങാരകോട്ട് താഴ യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറി പരിസരം ശുചീകരിച്ചു.