Connect with us

Kozhikode

കലയും കവിതയും ശാസ്ത്രവും പരസ്പര പൂരകങ്ങള്‍: കെ ജയകുമാര്‍

Published

|

Last Updated

വടകര: കലയും കവിതയും ശാസ്ത്രവും പരസ്പര പൂരകങ്ങളാണെന്നും സാഹിത്യ ലോകത്ത് പ്രവേശിച്ച ശേഷമാണ് ജീവശാസ്ത്ര വിദ്യാര്‍ഥിയായിരുന്ന തനിക്ക് ശാസ്ത്രത്തെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞതെന്നും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍.
മടപ്പള്ളി ഗവ. കോളജ് സുവോളജി വകുപ്പിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കോശത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു അത്ഭുത പ്രപഞ്ചം തന്നെയാണെന്നും അതിന്റെ ആസ്വാദനം ഒരു കവിത ആസ്വദിക്കുന്നത് പോലെ ഹൃദയഹാരിയായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി കെ നാണു എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. എം ചിത്രലേഖ അധ്യക്ഷത വഹിച്ചു.
ആഘോഷ കമ്മിറ്റിയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജയരാജന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി എന്നിവര്‍ നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സുവോളജി വകുപ്പ് പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. അബ്ദുല്ല പാലേരിയെ അനുമോദിച്ചു. സുവോളജി വകുപ്പ് മേധാവി ഡോ. കെ കെ വത്സല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എം മുരളീധരന്‍, പ്രൊഫ. സുധീര്‍ കുമാര്‍, എം വി അഭിനന്ദ്, കെ വി രാജന്‍ പ്രസംഗിച്ചു.

Latest