Connect with us

Palakkad

ഭരണ സമിതിയും ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷവും

Published

|

Last Updated

37.88 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂപ്രദേശമാണ് വടക്കഞ്ചേരി പഞ്ചായത്ത്. പ്രധാന കൃഷി നെല്ലാണ്. നെല്ല് കൂടാതെ റബ്ബര്‍, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാഴ ജൈവ പച്ചക്കറി എന്നിവയും കൃഷി ചെയ്ത് വരുന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളാല്‍ മുന്നിട്ട് നില്‍ക്കുന്ന പഞ്ചായത്തിലുള്ള വാര്‍ഡുകളിലായി നാല്‍പ്പതിനായിരത്തിലധികം ജനങ്ങളാണ് താമസക്കാര്‍.
സി പി എമ്മിന്റെ ശക്തി കേന്ദ്രമാണ് വടക്കഞ്ചേരിയെങ്കിലും കോണ്‍ഗ്രസും സി പി ഐ, കേരളാ കോണ്‍ഗ്രസ്, ബി ജെ പി എന്നിരാഷ്ടീയ പാര്‍ട്ടികളും സജീവ സാന്നിധ്യമായി രംഗത്തുണ്ട്.
22 വാര്‍ഡില്‍ 16 എണ്ണത്തില്‍ ഇടത് പക്ഷവും 6 വാര്‍ഡില്‍ ഐക്യമുന്നണിയുമാണ് അംഗങ്ങള്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഇടത്താവളമായ വടക്കഞ്ചേരി നഗരം കുടിയേറ്റക്കാരുടെ സാന്നിധ്യവും പ്രധാനമാണ്.
മേഖലകളിലെ അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന നഗരം വടക്കഞ്ചേരിയാണ്. വികസന കുതിപ്പിനൊപ്പം അടിസ്ഥാന സൗകര്യത്തിന്റെ കിതപ്പുകളുണ്ട്. ജൈവകൃഷിയുടെ പുരോഗതിക്കുള്ള നേട്ടങ്ങള്‍ കൊണ്ട് ജില്ലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ അംഗീകാരം.
കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി ജൈവവൈവിധ്യ അവാര്‍ഡും പഞ്ചായത്ത് നേടിയിട്ടുണ്ട്.
റെയില്‍വേയില്ലാത്ത പഞ്ചായത്തില്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പി കെ ബിജു എം പി കൊണ്ട് വന്നത് വടക്കഞ്ചേരിയുടെ പ്രത്യേകതയാണ്.
വികസനം പറഞ്ഞ്