വിഎസിന് വീട്ടിലെത്തി പണം നല്‍കി, കൂടുതല്‍ പറയിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി

Posted on: October 3, 2015 2:29 pm | Last updated: October 4, 2015 at 12:06 pm
SHARE

vellappallyആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വീട്ടിലെത്തി പണം നല്‍കിയെന്ന് വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ഓഫീസിലെത്തിയും പണം നല്‍കിയിട്ടുണ്ട്. വിഎസ് പറഞ്ഞ പലര്‍ക്കും താന്‍ ജോലി നല്‍കിയിട്ടുണ്ട്. ടികെ പളനിക്കെതിരെ കള്ളത്തെളിവ് നല്‍കിയയാള്‍ക്ക് ജോലി നല്‍കിയത് താനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വിഎസ് ചോദിക്കുന്നതിനെല്ലാം മറുപടി നല്‍കാന്‍ താന്‍ വിഎസിന്റെ ചെലവിലല്ല ജീവിക്കുന്നത്. തന്റെ മര്യാദ കൊണ്ട് പല കാര്യങ്ങളും പുറത്ത് പറയുന്നില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റിന്റെ കണക്ക് പറയേണ്ടിടത്ത് പറഞ്ഞോളാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വെളളാപ്പളളി നടേശനെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. അത് വെള്ളാപ്പളളിക്ക് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും വി.എസ് പറഞ്ഞു.