രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് സുകുമാരന്‍ നായര്‍

Posted on: October 3, 2015 1:07 pm | Last updated: October 4, 2015 at 12:07 pm
SHARE

sukumaran nair nssപെരുന്ന:അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

വിശാല ഹിന്ദു ഐക്യത്തില്‍ പങ്കുചേരാന്‍ തയാറല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സമദൂരത്തിലൂടെ സാമൂഹ്യ നീതിയാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം മുമ്പൊരിക്കല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ട അനുഭവം മറന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ ഒരുമിച്ച് ചേര്‍ത്ത് വിശാല ഹിന്ദു ഐക്യം ഉണ്ടാക്കുമെന്ന വെളളാപ്പളളിയുടെ വാക്കുകള്‍ അവഗണിക്കുന്നുവെന്ന സൂചന നല്‍കിയാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്.