ഫിഫ മേധാവി സെപ് ബ്ലാറ്റര്‍ക്ക് മേല്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദം ഏറുന്നു

Posted on: October 3, 2015 9:53 am | Last updated: October 4, 2015 at 12:07 pm
SHARE

sepp-blatter-fifa-scandal-issueമുംബൈ: അഴിമതി ആരോപണങ്ങളില്‍ പെട്ട ഫിഫ മേധാവി സെപ് ബ്ലാറ്റര്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഏറുന്നു. അദ്ദേഹം സ്ഥാനം ഒഴിയണമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ കൊക്കക്കോളയും മക്‌ഡൊണാള്‍ഡും ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പ്രതികരിച്ചു.

സ്വിസ് അന്വേഷണ സംഘം ഫിഫ ആസ്ഥാനത്ത് നടത്തിയ പരിശോധനകളും ബ്ലാറ്റര്‍ക്കെതിരെ ആരംഭിച്ച ക്രിമിനല്‍ നടപടികളുമാണ് കൊക്കക്കൊളയെയും മക്‌ഡൊണാള്‍ഡിനെയും ആവശ്യം പരസ്യമായി ഉന്നയിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഫിഫയുടെയും ലോക ഫുഡ്‌ബോളിന്റെ നിറം കെട്ടുവരികയാണെന്നാന്നും അതുകൊണ്ട് ഉടന്‍ ബ്ലാറ്റര്‍ സ്ഥാനം ഒഴിയണമെന്നുമാണ് പ്രധാന സ്‌പോണ്‍സര്‍മാരായ ഇരുകമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഭാഷകന്‍ മുഖേന ബ്ലാറ്റര്‍ അറിയിച്ചു.