സിപിഎമ്മിലേക്കു മടങ്ങാന്‍ താത്പര്യമുണ്ടെന്നു വിഎസിന്റെ മുന്‍ പിഎ സുരേഷ്

Posted on: October 3, 2015 9:48 am | Last updated: October 3, 2015 at 2:31 pm
SHARE

vssuresh_0301015തിരുവനന്തപുരം:സിപിഎമ്മിലേക്കു തിരികെപ്പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷ് പറഞ്ഞു. ഇതിനു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടാകില്ലെന്നാണു കരുതുന്നതെന്നും സുരേഷ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് അപ്പീല്‍ നല്‍കുമെന്നും സുരേഷ് പറഞ്ഞു.