ഇന്‍സമാം അഫ്ഗാനിസ്ഥാന്‍ കോച്ച്‌

Posted on: October 2, 2015 11:56 pm | Last updated: October 3, 2015 at 12:59 am
SHARE

inzamamകാബൂള്‍: മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ഇനി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും. ഈ മാസം പകുതിയോടെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള അഫ്ഗാന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതലയാകും തുടക്കത്തിലേറ്റെടുക്കുക. പര്യടനത്തിനുശേഷം ഇന്‍സിയുമായി ദീര്‍ഘകാല കരാറിലേര്‍പ്പെടുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

2012-13 കാലയളവില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായതാണ് ഇന്‍സമാമിന്റെ പരിശീലകരംഗത്തുള്ള മുന്‍പരിചയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരത്തിലധികം റണ്‍സ് നേടിയ താരമാണ് ഇന്‍സമാം.