ക്രിക്കറ്റ് ഇതിഹാസങ്ങളെ കാണാന്‍ എക്‌സ്പ്രസ് മണി അവസരമൊരുക്കുന്നു

Posted on: October 2, 2015 11:23 pm | Last updated: October 2, 2015 at 11:23 pm
SHARE

ദുബൈ: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും വസിം അക്രമിനെയും നേരില്‍ കാണാന്‍ ധനകാര്യ സ്ഥാപനമായ എക്‌സ്പ്രസ് മണി അവസരമൊരുക്കുന്നു. ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന പ്രത്യേക ക്യാമ്പയിനിലൂടെയാണ് ഇതിന് അവസരം ഒരുക്കുക. എട്ടിനാണ് സച്ചിനും വസീം അക്രമും തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ക്രിക്കറ്റുമായി ബന്ധപ്പെട്ട അനുഭവങ്ങളുമെല്ലാം വെളിപ്പെടുത്തുന്ന ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന എക്‌സ്പ്രസ് മണി ഒരുക്കുന്ന പരിപാടിയില്‍ സംസാരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ദമ്പതികള്‍ക്കായിരിക്കും വിശിഷ്ടാതിഥികള്‍ക്കും എസ്‌ക്പ്രസ് മണി അധികാരികള്‍ക്കുമൊപ്പം അവസരം ലഭിക്കുക.
കാമ്പയിനിന്റെ ഭാഗമാവാന്‍ താല്‍പര്യമുള്ള ദമ്പതികള്‍ www.facebook.com/Xpress Money എന്നതിലൂടെ ഫെയ്‌സ്ബുക്ക് വഴിയും follow @Xpressmoney എന്നതിലൂടെ ട്വിറ്റര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
ആഗസ്റ്റ് 10നാണ് എക്‌സ്പ്രസ് മണി ബിയോണ്ട്‌ബോര്‍ഡേഴ്‌സ് എന്ന കാമ്പയിന്‍ ആരംഭിച്ചത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പ്രമാണിച്ചായിരുന്നു ഇത്. ഇരു രാജ്യങ്ങളും പലപ്പോഴും ശത്രുതാ നിലപാട് സ്വീകരിക്കുമ്പോഴും സംസ്‌കാരം, സംഗീതം, ഭക്ഷണം, ക്രിക്കറ്റ് ഉള്‍പെടെയുള്ള വിനോദങ്ങള്‍ എന്നിവയിലുള്ള സാമ്യങ്ങളാണ് എക്‌സ്പ്രസ് മണിയെ ഇത്തരം ഒരു ക്യാമ്പയിന് പ്രേരിപ്പിച്ചത്. ഇരു രാജ്യത്തെയും ജനങ്ങള്‍ എത്രമാത്രം പരസ്പരം ബഹുമാനിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനും കൂടിയായിരുന്നു ക്യാമ്പയിനെന്ന് എക്‌സ്പ്രസ് മണി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തലവന്‍ അശ്വിന്‍ ഗെദാം വ്യക്തമാക്കി.