സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന; ആപ്പിള്‍, സാംസംഗ് മുന്നേറുന്നു

Posted on: October 2, 2015 11:22 pm | Last updated: October 2, 2015 at 11:22 pm
SHARE

appleഅബുദാബി: 2015 ഏപ്രില്‍ ഒന്നിനും ജൂണ്‍ 30നും ഇടയില്‍ യു എ ഇയില്‍ വില്‍ക്കപ്പെട്ട മൊബൈല്‍ ഫോണുകളില്‍ 67 ശതമാനം സ്മാര്‍ട്‌ഫോണുകളായിരുന്നുവെന്ന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു. ഐ ഫോണ്‍ 6 ആണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍. മൊത്തം സ്മാര്‍ട്‌ഫോണിന്റെ 4.9 ശതമാനമാണിത്. ഐ ഫോണ്‍ 5എസ് 3.5 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുമുണ്ട്. മൂന്നാം സ്ഥാനം സാംസംഗ് ഗ്യാലക്‌സി എസ് ഡ്യൂസിനാണ്, 2.9 ശതമാനം. പുതുതായി കമ്പോളത്തിലറങ്ങിയ സാംസംഗ് നോട്ട് 4 ശ്രദ്ധ പിടിച്ചുപറ്റി.
2015ന്റെ രണ്ടാം പാദത്തില്‍ ഐ ഫോണ്‍ 6 കമ്പോളത്തില്‍ വലിയ ചലനമുണ്ടാക്കി. സാംസംഗ് നോട്ട് 4, ഗ്യാലക്‌സി എസ് ഡ്യൂസ് 2 തുടങ്ങിയവയും പിന്നാലെയുണ്ട്. അതേസമയം സാംസംഗ് എസ്3, ഐ ഫോണ്‍ 4 എസ്, ഐ ഫോണ്‍ 5, സാംസംഗ് എസ് 4 തുടങ്ങിയവക്ക് ആവശ്യക്കാര്‍ കുറഞ്ഞു.
എന്നാല്‍ നോക്കിയ മൊബൈല്‍ ഫോണാണ് ഇതേവരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടതെങ്കിലും സാംസംഗ് അത് മറികടന്നു. മൊബൈല്‍ ഉപയോഗിക്കുന്ന 32.6 ശതമാനം ആളുകളും ഏതെങ്കിലും സാംസംഗ് ആണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനം 31.5 ശതമാനത്തോടെ നോക്കിയക്കാണ്. ആപ്പിള്‍ ഫോണുകള്‍ക്ക് 14.2 ശതമാനം ഉപയോക്താക്കളുണ്ട്.
ഐഫോണ്‍ 7 നിര്‍മിക്കുകയെങ്കില്‍ ഇത് ഐ ഫോണ്‍ 6 എസിന്റെ പിന്‍ഗാമിയായിരിക്കും. കൂടുതല്‍ ശക്തമായ മെറ്റല്‍ ബോഡിയില്‍ ഉറച്ച ഗ്ലാസോടു കൂടെയാണ് ഐഫോണ്‍ 6 എസ് വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ ഐഫോണ്‍ 6 എസ് ലോകവിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് വിറ്റഴിക്കപ്പെട്ടത് 1.3 കോടി ഫോണുകള്‍. അതായത് മണിക്കൂറില്‍ 3,000 ഐഫോണ്‍ 6 എസ് ഫോണുകളാണ് വിറ്റു പോയത്.