എംഎ യൂസഫലിയുടെ മകനെന്ന് അവകാശപ്പെട്ട് തട്ടിപ്പ്; യുവാവ് പിടിയില്‍

Posted on: October 2, 2015 7:24 pm | Last updated: October 3, 2015 at 12:23 am
SHARE

തൃശൂര്‍: പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മകനാണെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിയ യുവാവ് പോലീസ് പിടിയിലായി. തൃശൂര്‍ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. യൂസഫലിയുടെ ബന്ധുവെന്ന വ്യാജേന ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. യൂസഫലിയുടെ മകനെന്നും മരുമകനെന്നും സഹോദരന്റെ മകനെന്നുമൊക്കെ അവകാശപ്പെട്ടാണ് ഇയാള്‍ തട്ടിപ്പു നടത്തിവന്നത്.