ലോകത്തെസ്വാധീനിച്ച മുസ്ലിംവ്യക്തിത്വങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം

Posted on: October 2, 2015 6:53 pm | Last updated: October 2, 2015 at 7:00 pm
SHARE

Kanthapuramദുബൈ: ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും, മഅ്ദിന്‍ ചെയര്മാമന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയും ഈ വര്‍ഷവും ഇടം നേടി. ജോര്‍ദായനിലെ അമ്മാന്‍ ദി റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്ററാണ് ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടികഉള്‍പ്പെടുത്തി ദ മുസ്ലിം 500 2016 വാര്‍ഷിക പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ലോകത്തെസ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വങ്ങളുടെപട്ടികയില്‍ കാന്തപുരം പട്ടികയില്‍ ഇടം നേടുന്നത്. ഖലീല്‍ അല്‍ ബുഖാരി നാലാം തവണയും.
ഓരോവര്‍ഷവുംവ്യത്യസ്തമായവിഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ദ മുസ്ലിം 500 പ്രസിദ്ധീകരിക്കുന്നത്.സ്വാധീനമേറിയ 50 പേരുടെ ലിസ്റ്റ ്ആണ്ഇത്തവണത്തെപ്രത്യേകത.യു എ ഇ സായുധ സേന ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ഇതില്‍ഏഴാം സ്ഥാനത്തുണ്ട്. യമനീപണ്ഡിതന്‍ ശൈഖ്ഉമര്‍ ഹഫീള്, യു എ ഇ തൈ്വബ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശൈഖ്ഹബീബ് അലിജിഫ്രിഎന്നിവരും ഈ ലിസ്റ്റിലുണ്ട്.
മുസ്ലിംസമൂഹത്തിന്നല്‍കിയസേവനങ്ങളെ മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പാണ്ഡിത്യം, രാഷ്ട്രീയം, കായികം, സാംസ്‌കാരികം, മതസ്ഥാപന മേധാവിത്വം, ബിസിനസ്, മീഡിയ, ജീവകാരുണ്യം, മതപ്രബോധനം, ശാസ്ത്ര സാങ്കേതികം, ഖുര്‍ആന്‍ പാരായണം തുടങ്ങി പതിമൂന്ന് മേഖലകളിലായി ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങളെയാണ് ‘ദി മുസ്ലിം 500’ എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് വിപുലമായ ഗവേഷണം നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുന്ന ‘മുസ്ലിം 500’ 2009ലാണ് പ്രസാധനം ആരംഭിച്ചത്.ഏഴാമത്എഡിഷനാണ്ഇപ്പോള്‍ പുറത്തിറങ്ങിയത്.എല്ലാവര്‍ഷവും ഒക്ടോബറിലാണപ്രസിദ്ധീകരണംനടക്കാറ്. ഇവരുടെ വിശദാംശങ്ങള്‍ ഉള്‌പ്പെറടുത്തിയ സമഗ്ര പുസ്തകം ഇംഗ്‌ളീോഷിനു പുറമെ ടര്‍ക്കിഷ്, ഇന്തോനേഷ്യന്‍ ഭാഷകളിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
ഇന്ത്യക്കാരുടെലിസ്റ്റില്‍ അന്തരിച്ചമുന്‍ രാഷ്ട്രപതിഡോ. എ.പി.ജെ അബ്ദുല്‍ കലാം, മുഫ്തി അഖ്തര്‍ റസാഖാന്‍ ഖാദിരി, ഖമറുസ്സമാന്‍ ആസ്മി, ആമിര്‍ ഖാന്‍, ഡോ. സാകിര്‍ നായിക്, ശാകിറലി നൂരി, എ.ആര്‍ റഹ്മാന്‍,അസദുദ്ദീന്‍ ഉവൈസിഎംപി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തുടങ്ങിയവരും വിവിധ മേഖലകളിലായി പട്ടികയില്‍ ഇടം പിടിച്ചു.