തിരുവനന്തപുരം ബിജെപി പിടിച്ചെടുത്താല്‍ ഉത്തരവാദി തങ്ങളല്ലെന്ന് വെള്ളാപ്പള്ളി

Posted on: October 2, 2015 6:32 pm | Last updated: October 2, 2015 at 6:32 pm
SHARE

vellappally-natesanതിരുവനന്തപുരം:അരുവിക്കരയില്‍ തുഷാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സിപിഐഎമ്മിന് കെട്ടിവെച്ച കാശ് കിട്ടില്ലായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുദേവനെ ആണിയടിച്ചത് ഈഴവരുടെ ഹൃദയത്തിലാണ് തറച്ചത്. ഇതിനെ ആവിഷ്‌ക്കാര സ്വാതന്ത്യം എന്നാണ് കേരളത്തിലെ നേതാക്കള്‍ പറയുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കൈ വെട്ടിയ ചരിത്രം ഇവിടെയുണ്ട്. വഴിയില്‍ കിടന്ന് പറയുന്നതിന് മറുപടി നല്‍കാനുള്ള ബാധ്യത തനിക്കില്ലെന്നും വി എസ് അച്യുതാനന്ദനു വേണ്ടി മാരാരിക്കുളത്ത് വോട്ട് പിടിച്ചത് മറക്കരുതെന്നും വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.
മാരാരിക്കുളത്ത് വിഎസ് പിന്നീട് തോറ്റത് കൈയ്യിലിരുപ്പ് കൊണ്ടാണ്. ഇടതുപക്ഷത്തിന് വാതം പിടിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്.തിരുവനന്തപുരം ബിജെപി പിടിച്ചെടുത്താല്‍ ഉത്തരവാദി തങ്ങളല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പരനാറി പ്രയോഗം നടത്തിയത് വിവരമില്ലായ്മയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.