ബുള്ളറ്റുകളിലല്ല, ബാലറ്റുകളില്‍ വിശ്വസിക്കുക: പ്രധാനമന്ത്രി

Posted on: October 2, 2015 5:07 pm | Last updated: October 4, 2015 at 12:06 pm
SHARE

pm-modi-in-bihar
ബാങ്ക (ബീഹാര്‍): രാജ്യത്തിന്റെ വികസനത്തിലേക്കുള്ള ഏകവഴി ബാലറ്റുകള്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുള്ളറ്റുകളില്‍ വിശ്വസിക്കുന്നവര്‍ അത് നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ബാങ്കയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അക്രമം ഒന്നിനും പരിഹാരമല്ല. ഇത് മനസ്സിലാക്കി നക്‌സലുകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടി ജയിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ ഓരോ ചുവടിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഞാനുണ്ടാകും. ബീഹാര്‍ ജനതക്ക് ഇത്തവണ രണ്ട് ദീപാവലി ആഘോഷിക്കാം. ഒന്ന് ദീപാവലി ദിനത്തിലും മറ്റൊന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബി ജെ പി ജയിക്കുമ്പോഴും.

ബീഹാറിനായി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുക, കര്‍ഷക പ്രിയമായ നയങ്ങള്‍ രൂപവത്കരിക്കുക തുടങ്ങിയവയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.