കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് ഭൂമി ഉടന്‍ ഏറ്റെടുക്കും: മുഖ്യമന്ത്രി

Posted on: October 2, 2015 3:26 pm | Last updated: October 3, 2015 at 12:23 am
SHARE

25_ISBS_OOMMEN__25_1529363f (1)കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നവീകരണത്തിന് വേണ്ടി ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് മാനാഞ്ചിറ_ വെള്ളിമാട് കുന്ന് റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഭൂമി ആവശ്യമെങ്കില്‍ വിട്ടുനല്‍കും. ജില്ലയുടെ വികസനത്തിനായി ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്‌പെഷല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്.