കേരളത്തില്‍ മൂന്നാം ബദല്‍ സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ്

Posted on: October 2, 2015 3:12 pm | Last updated: October 3, 2015 at 12:23 am
SHARE

VAYALAR_RAVI_and antonyകോഴിക്കോട്: കേരളത്തില്‍ മൂന്നാം ബദല്‍ സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എസ്എന്‍ഡിപിക്കും ബിജെപിക്കും ഒരുമിച്ചു മുന്നോട്ട് പോകാനാകില്ലെന്നും മജീദ് പറഞ്ഞു.
എസ്എന്‍ഡിപി ബിജെപിയുമായി ചേരുന്നത് ജന താല്‍പര്യത്തിന് എതിരാണെന്ന് വി എം സുധീരന്‍ പറഞ്ഞു. അങ്ങനെയൊരു സഖ്യം ഉണ്ടായാല്‍ അത് കേരളത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപിയുടെ നിലപാടുകള്‍ കേളത്തില്‍ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് എകെ ആന്റണി പറഞ്ഞു. രാഷ്ട്രീയ_ സാമുദായിക കൂട്ടുകെട്ടുകള്‍ കേരളത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് വയലാര്‍ രവിയും പ്രതികരിച്ചു.