മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രം

Posted on: October 2, 2015 1:57 pm | Last updated: October 3, 2015 at 12:23 am
SHARE

medical2ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഇനി അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷ മാത്രം മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. സംസ്ഥാനങ്ങളും മാനേജ്‌മെന്റുകളും സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശ പരീക്ഷകള്‍ നിര്‍ത്താനും നിര്‍ദേശം നല്‍കി. അടുത്തവര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാനും തീരുമാനിച്ചു.
ഇന്നലെ നടന്ന മെഡിക്കല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇതിനനുസരിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപക ക്രമക്കേടുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.