Connect with us

Kerala

വെള്ളാപ്പള്ളി രാഷ്ട്രീയ നിരീക്ഷകരുടെ യോഗം വിളിച്ചു

Published

|

Last Updated

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ രാഷ്ട്രീയ നിരീക്ഷകരുടേയും ബുദ്ധി ജീവികളുടേയും യോഗം വിളിച്ചു. അഡ്വ: ജയശങ്കര്‍, കെ വേണു, എന്‍ എം പിയേഴ്‌സണ്‍, ഫിലിപ്പ് എം പ്രസാദ് എന്നിവരുള്‍പ്പെടെ 40ഓളം പേരെ വിളിച്ചതായാണ് റിപ്പോര്‍ട്ട്.
യോഗത്തില്‍ പങ്കെടുക്കുമെന്നും അഭിപ്രായം അറിയിക്കുമെന്നും ജയശങ്കര്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത് എസ്എന്‍ഡിപി സംഘപരിവാറിനൊപ്പം ചേരുന്നതിലുള്ള അതൃപ്തി അറിയിക്കുമെന്ന് എന്‍എം പിയേഴ്‌സണും പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശന്‍ നേരിട്ടാണ് വിളിച്ചതെന്നാണ് സൂചന. ഈ മാസം അഞ്ചിനാണ് യോഗം. അതേസമയം യോഗം വിളിച്ചതായുള്ള വാര്‍ത്ത വെള്ളാപ്പളളി നിഷേധിച്ചു.

എസ്എന്‍ഡിപി രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കണ്ണൂര്‍ ലോബിയാണ് സിപിഎമ്മിനെ പിറകോട്ടടിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി എസിന് മറുപടി കൊടുക്കുന്നില്ല. മൂന്നാംമുന്നണിക്കായി സമാന ആശയമുള്ളവരുമായി ചേരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.