തണലേകിയവര്‍ക്ക് തണലേകാന്‍: ലോക വയോജന ദിനം ആഘോഷിച്ചു

Posted on: October 2, 2015 10:24 am | Last updated: October 2, 2015 at 10:24 am
SHARE

കല്‍പ്പറ്റ: സംസ്ഥാന സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷന്‍, കല്‍പറ്റ നഗരസഭ, വയോമിത്രം എന്നിവ സംഘടിപ്പിച്ച 25-ാമത് ലോക വയോജന ദിനാഘോഷം നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വയോജന സൗഹൃദ കേരളമാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയില്‍ മുതിര്‍ന്ന പൗരന്‍മാരായ രാമന്‍(103), കൂലി (96) എന്നിവരെ ആദരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയുള്ള സായംസന്ധ്യ 2015 ആരോഗ്യ പ്രദര്‍ശനം, വയോജന ആരോഗ്യ പരിശോധന, ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. വയോജന സംരക്ഷണ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ സബ്കളക്ടര്‍ ശീറാം സാംബശിവ റാവു ക്ലാസ്സെടുത്തു. മുതിര്‍ന്ന പൗരന്മാരുമായുള്ള മുഖാമുഖവും കലാപരിപാടികളും നടത്തി. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷനായി. സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം എ പി വാസുദേവന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി വയോജനദിന പ്രതിജ്ഞ ചൊല്ലി.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ വി.കെ. രത്‌നസിംഗ്, അഡ്വ. ടി.ജെ. ഐസക്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.പി. ശോശമ്മ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുജീവ് കേയംതൊടി, കൗണ്‍സിലര്‍മാരായ പി.കെ. അബു, അുിത, ആയിഷ പള്ളിയാല്‍, വയേജനവേദി ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു മാസ്റ്റര്‍, വയോമിത്രം പദ്ധതി കോഡിനേറ്റര്‍ സിനോജ് പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.