Connect with us

Wayanad

മനുഷ്യക്കടത്ത് നിരോധം: ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: സഹജീവികളുടെ സ്വതന്ത്രവും സന്തോഷകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് താങ്ങാവാനും കുടുംബശ്രീയുടെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിന്റെ (എ എച്ച്.റ്റി) ഊര്‍ജിത പ്രവര്‍ത്തനം ജില്ലയിലാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത, ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്, മൈഗ്രേഷന്‍ സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാം.
നമ്മുടെ അറിവും സമ്മതവും ഇല്ലാതെ തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോയി ചൂഷണത്തിന് ഇരയാക്കുന്നവരില്‍ നിന്ന് രക്ഷയൊരുക്കുകയാണ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ.് മാനന്തവാടി ബ്ലോക്കിലെ ആറ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് എ.എച്ച്.റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുത്. തൊഴില്‍-വിദ്യാഭ്യാസം-വിവാഹം എന്നീ പേരില്‍ മനുഷ്യക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധവും നിരന്തര ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചാണ് കുടുംബശ്രീ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അന്യ ജില്ലകളില്‍ ജോലി, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് പോകുന്നവരുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശേഖരിക്കുക, ഇവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എിവയാണ് മനുഷ്യക്കടത്തിനെതിരെയുളള മുന്‍കരുതലുകള്‍.
ഇത്തരക്കാരെ കണ്ടെത്തി പുനരധിവസിപ്പിച്ച് അനുയോജ്യമായ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുക, ചൂഷണത്തിന് ഇരയായവര്‍ക്ക് പിന്തുണ സംവിധാനങ്ങള്‍ ലഭ്യമാക്കുക, മനുഷ്യക്കടത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുക, മെച്ചപ്പെട്ട ജോലി ലഭ്യതയുള്ള വിവിധ സ്ഥാപനങ്ങള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളടങ്ങിയ ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തനം എന്നിവ ഉറപ്പ് വരുത്തും.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആസ്ഥാനമായാണ് മൈഗ്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കന്നുത്. മറ്റ് 5 പഞ്ചായത്തുകളില്‍ ഉപ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ജില്ലയിലെ 26 സി.ഡി.എസ്സുകളില്‍ ജെന്റര്‍ കോര്‍ണര്‍ ബോക്‌സ് സ്ഥാപിക്കുകയും ഇത് വഴി ലഭ്യമാകുന്ന പരാതികള്‍ക്കുളള നടപടി സ്വീകരിക്കുന്നതിന് ബ്ലോക്ക്തല കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിലെ എ.ഡി.എസ് പ്രസിഡന്റ്/സെക്രട്ടറിമാര്‍ക്ക് അയല്‍ക്കൂട്ട തലത്തില്‍ വിവരശേഖരണത്തിനായി പ്രത്യേക പരിശീലനം നല്‍കും. ആന്റി ഹ്യൂമണ്‍ ട്രാഫിക്കിന്റെ ഭാഗമായി ഇന്ന്(2.10.15) ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടക്കുന്ന ഏകദിന ശില്‍പശാലയില്‍ ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌കരന്‍, സബ് കലക്ടര്‍ ശീറാം സാംബ ശിവ റാവു എന്നിവര്‍ പങ്കെടുക്കും.

Latest