Connect with us

Wayanad

വ്യത്യസ്ത സമരമുറകളുമായി ബീനാച്ചി സ്‌കൂള്‍ സംരക്ഷണസമിതി

Published

|

Last Updated

ബീനാച്ചി: അംഗീകാരത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കാന്‍ വ്യത്യസ്ത സമരമുറകള്‍ അവലംബിച്ച് ബീനാച്ചി സ്‌കൂള്‍ സംരക്ഷണസമിതി.
അംഹിസാ വക്താവായ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജന്‍മദിനമായ ഇന്ന് ഗാന്ധി സമര മാര്‍ഗമായ കൂട്ട സത്യാഗ്രഹസമരത്തിന് തയ്യാറെടുത്തിരിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.ബീനാച്ചി ഹൈസ്‌ക്കൂള്‍ വിദ്യര്‍ത്ഥികള്‍ നടത്തിവരുന്ന അനിശ്ചിത കാല സമരം പത്ത് ദിവസം പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തില്‍ അലംഭാവം കാണിക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ നടപടിക്കെതിരെയാണ് സമരം ശക്തമാക്കിയിരിക്കുന്നത്. സക്കൂളിന് അംഗീകാരം നല്‍കുക,അധ്യാപകെര നിയമിക്കുക,അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞമാസം 16 മുതല്‍ സമരം ആരംഭിച്ചത്.
തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്കൊപ്പം ദേശീയപാതയിലെ സമരപന്തലില്‍ ഒരുമിക്കുകയും ചെയ്തു.നിരവധി സംഘടനകളും പ്രമുഖ വ്യക്തികളും സമരത്തിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
പത്താംദിവസമായ ഇന്നലെ മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 20-ാളം കലാകാരന്മാര്‍ എത്തി പിന്തുണ അര്‍പ്പിച്ചു.സമരപന്തലിനോട് സമീപത്ത് സ്ഥാപിച്ച ക്യാന്‍വാസലില്‍ ചിത്രങ്ങള്‍ തീര്‍ത്തും,പാട്ടു പാടിയും മാജിക് കാണിച്ചുമാണ് കലാകാരന്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
സെക്രട്ടറി പ്രമോദ് എ.വണ്‍ ന്റെ നേതൃത്വത്തിലാണ് ഇവര്‍ എത്തിയത്.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യാഗ്രഹ സമരം നടത്താനും സ്‌ക്കൂളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന മേളകള്‍ ബഹിഷ്‌ക്കരിക്കാനും പി ടി എ തീരുമാനിച്ചു.അഞ്ചാം തിയ്യതി മുതല്‍ അനിശ്ചിതകാല നിരാഹാര സമര തുടങ്ങാനുമള്ള തീരുമാനത്തിലുമാണ് ഇവര്‍.

---- facebook comment plugin here -----

Latest