Connect with us

Palakkad

അധികാരകമാറ്റം സംഭവിച്ചതോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വികസനം സാധ്യമായി- മന്ത്രി ആര്യാടന്‍ മുഹമ്മദ്

Published

|

Last Updated

കൂറ്റനാട്: ഒരുകാലത്തും ഇല്ലാത്ത വിധത്തില്‍ സര്‍ക്കാര്‍ അകമഴിഞ്ഞ് സാമ്പത്തികസഹായം നല്‍കിയതാണ് പഞ്ചായത്തുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരുത്താകുന്നതെന്ന് ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ്. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം, കുമരനെല്ലൂര്‍ മൃഗാശുപത്രി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.
ഒരുകാലത്തുമില്ലാത്തവിധത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൂടാതെ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നത്.
1994ല്‍ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ അധികാരം ജനങ്ങളിലേക്ക് എന്ന പദ്ധതി കൊണ്ടുവന്നത്. അതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഗുണങ്ങള്‍ ലഭിച്ചു തുടങ്ങി. കപ്പൂര്‍ പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഭരണപ്രതിപക്ഷവേര്‍തിരിവില്ലാതെ നടത്തിയ കൂട്ടായ്മയാണ് കാരണമെന്നും കേരളത്തിന് തന്നെ ഇത് പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മുഖ്യാഥിതിയായി. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഷൗക്കത്തലി അധ്യക്ഷവഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം അബ്ദുല്ലകുട്ടി, പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ വി ആമിനകുട്ടി, സാബിറ, ഹസിനബാന്‍, കെ.മുസകുട്ടി, നൂറുല്‍മിന്‍, എം.ബാവ, ഫാത്തിമ, സി എം അലി സ്വാഗതവും സെക്രട്ടറി കെ എ അബൂബക്കര്‍ നന്ദിയും പറഞ്ഞു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ വരവേറ്റത്.

വികസനം പുതിയ
തലമുറകള്‍
ഉള്‍കൊള്ളുന്നു:
കുഞ്ഞാലിക്കുട്ടി
കൂറ്റനാട്: കേരളത്തിലും പ്രത്യേകിച്ച് ഗ്രാമിണ മേഖലകളിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പുതിയതലമുറകള്‍ ഉള്‍കൊള്ളുന്നുണ്ടന്ന് ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കുമരനെല്ലൂരില്‍ കപ്പൂര്‍പഞ്ചായത്തിന്റെ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടനിര്‍മാണത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടവഴി, പലം, റോഡ് തുടങ്ങിയവ വികസനത്തില്‍ ഉള്‍പ്പെടുത്തിവരുമ്പോള്‍ പുതുതലമുറകള്‍ സര്‍ക്കാറിനെ വിലയിരുത്തുന്നുണ്ട്. പഴയകാലത്തെ പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമമില്‍ പഴിചാരിയും കുറ്റപെടുത്തിയും സമയം കളഞ്ഞാല്‍ ഇപ്പോഴത്തെ തലമുറ നോക്കിനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest