Connect with us

Thiruvananthapuram

ഭക്ഷ്യധാന്യ വിഹിതം: കേന്ദ്രത്തിനെതിരെ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്, സാധാരണ റേഷന്‍ വിഹിതത്തിനുപുറമ അധിക വിഹിതമായി പ്രതിമാസം അനുവദിച്ചിരുന്ന 30,000 ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്‌മെന്റ് 2015 ഒക്ടോബര്‍ മുതല്‍ നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കാത്തതില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കടുത്ത പ്രതിഷേധവും ആശങ്കയും പ്രകടിപ്പിച്ചു.
കേരളത്തിന് ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് നേരിട്ട് കണ്ട് നിവേദനം സമര്‍പ്പിക്കുകയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല. കേന്ദ്രത്തില്‍നിന്നുള്ള അധിക ഭക്ഷ്യധാന്യ വിഹിതം ലഭിക്കാതെവന്ന സാഹചര്യത്തില്‍ എ പി എല്‍, ബി പി എല്‍ വിഭാഗങ്ങളിലെ കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിട്ടുള്ള റേഷന്‍ വിഹിതത്തില്‍ കുറവുവരുത്തേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇതിലേക്ക് നയിച്ച കേന്ദ്രനയത്തിനെതിരെയാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശക്തമായ പ്രതിക്ഷേധം പ്രകടിപ്പിച്ചത്.