ക്രിസ്റ്റിയാനോയ്ക്ക് 500ാം ഗോള്‍

Posted on: October 1, 2015 12:18 pm | Last updated: October 2, 2015 at 6:22 pm
SHARE

cr7-500
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഇരട്ട റെക്കോര്‍ഡിട്ട മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. കരിയറിലെ 500ാം ഗോള്‍ നേടിയ റൊണാള്‍ഡോ റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സ്വീഡിഷ് ക്ലബായ മാല്‍മോയെ 2_ 0നാണ് റയല്‍ തോല്‍പ്പിച്ചത്.

CR7

29ാം മിനിറ്റിലും 90ാം മിനിറ്റിലുമാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. തന്റെ 753ാം മത്സരത്തിലാണ് റൊണാള്‍ഡോ 500 ഗോള്‍ തികച്ചത്. പോര്‍ച്ചുഗലിനായി 55 ഗോളുകള്‍ നേടി റൊണാള്‍ഡോ സ്‌പോര്‍ട്ടിംഗ് ലിസ്ബണിനായി 5ഉം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118ഉം ഗോളുകള്‍ നേടിയ റൊണാള്‍ഡോ റയലിനായി 323 ഗോളുകളും അടിച്ചുകൂട്ടി. ഇതോടെ റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ ഇതിഹാസതാരം റൗളിനൊപ്പമെത്തി. 741 മത്സരത്തിലാണ് റൗള്‍ ഇത്രയും ഗോള്‍ നേടിയതെങ്കില്‍ വെറും 308 മത്സരത്തിലാണ് ക്രിസ്റ്റിയാനോ അത്രയും ഗോള്‍ നേടിയത്. ഇരട്ട ഗോളോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് 82 ആക്കി ഉയര്‍ത്തുകയും ചെയ്തു ക്രിസ്റ്റി.

RON