Connect with us

Kerala

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന

Published

|

Last Updated

ന്യൂഡല്‍ഹി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ബിജെപി എസ്എന്‍ഡിപിയുടെ നിലപാട് ആരാഞ്ഞതായും ഒരു പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസക്കുറവാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരത്തിലുള്ള ആലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഇടതു_ വലതു മുന്നണികളുമായി ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളിയെ ഉപയോഗിച്ച് ഹാന്ദവ വോട്ടുകള്‍ ഏകീകരിക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നത്. നവംബറില്‍ ഹൈന്ദവ ഏകീകരണ മുദ്രാവാക്യം ഉയര്‍ത്തി കാസര്‍കോട് നിന്നാരംഭിക്കുന്ന രഥയാത്രയും വെള്ളാപ്പള്ളി നയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. വെള്ളാപ്പള്ളിയും കുടുംബവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റിപ്പോര്‍ട്ട്.

അതേസമയം വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അത് തിരിച്ചടിയാകും. കേരള ഘടകത്തെ അവഗണിച്ചാണ് കേന്ദ്ര നേതൃത്വം ചര്‍ച്ച തുടരുന്നത്.