എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളന പ്രഖ്യാപനം ഒക്‌ടോബര്‍ നാലിന്

Posted on: October 1, 2015 9:43 am | Last updated: October 1, 2015 at 9:43 am
SHARE

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തിന്റെ പ്രഖ്യാപനം ഒക്‌ടോബര്‍ നാലിന് വൈകുന്നേരം നാല് മണിക്ക് കാരന്തൂര്‍ മര്‍കസ്, വടകര സുന്നി സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. കൗമാര വിദ്യാര്‍ത്ഥികളില്‍ ധര്‍മബോധവും പഠനോത്സുകതയും വളര്‍ത്തുന്ന ക്രിയാത്മക മുന്നേറ്റങ്ങള്‍ ലക്ഷ്യമാക്കിയാണ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനം പ്രഖ്യാപിക്കുന്നത്. സേവന തല്‍പരതയുള്ള സര്‍ഗാത്മക ഇടപെടലുകള്‍ക്ക് ആര്‍ജ്ജവമുള്ള പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹ സൃഷ്ടിപ്പിനുള്ള വ്യത്യസ്ത പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കാരന്തൂര്‍ മര്‍കസ് ഒയാസിസില്‍ നടക്കുന്ന പ്രഖ്യാപന സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് ഉദ്ഘാടനം ചെയ്യും. ജില്ലാ ഹയര്‍സെക്കന്‍ഡറി സമിതി കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ അഹ്‌സനി കാന്തപുരം പദ്ധതി അവതരണം നടത്തും. ഫറോക്ക്, കോഴിക്കോട്, കുന്ദമംഗലം, ഓമശ്ശേരി, താമരശ്ശേരി, നരിക്കുനി ഡിവിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വടകര സുന്നി സെന്ററില്‍ നടക്കുന്ന പ്രഖ്യാപന സംഗമം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ടി.കെ ഉദ്ഘാടനം ചെയ്യും.
ജില്ലാ ഹയര്‍സെക്കന്‍ഡറി സമിതി ചെയര്‍മാന്‍ സിദ്ധീഖ് അസ്ഹരി പദ്ധതി അവതരിപ്പിക്കും. നാദാപുരം, കുറ്റിയാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി ഡിവിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലാ ഹയര്‍സെക്കണ്ടറി സമ്മേളനത്തിന്റെ ഭാഗമായി ഡിവിഷനില്‍ ഹൈപോയിന്റ് (വിദ്യാര്‍ത്ഥി ക്യാമ്പ്), സെക്ടര്‍ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍, ക്യാമ്പസുകളില്‍ കൊളാഷ് പ്രദര്‍ശനം, തെരുവ് ചര്‍ച്ച എന്നിവ നടക്കും. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തിലാണ് സമ്മേളനവും അനുബന്ധ പദ്ധതികളും നടക്കുന്നത്.