വിജയ്, നയന്‍താര തുടങ്ങിയ സിനിമാ താരങ്ങളുടെ വീടുകളില്‍ റെയ്ഡ്

Posted on: September 30, 2015 10:49 am | Last updated: October 1, 2015 at 11:19 am

vijay-nayantharaകൊച്ചി: ചലച്ചിത്ര താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇവരുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ്. നയന്‍താരയുടെ കൊച്ചിയിലേയും തിരുവല്ലയിലേയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വിജയ്‌യുടെ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ പുലിയുടെ നിര്‍മ്മാതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
താരങ്ങളുടെ പണമിടപാടുകളില്‍ വ്യക്തതയില്ലാത്തതാണ് റെയ്ഡിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.