വെെദ്യുതി റീഡിംഗ് സമയത്ത് വീട് പൂട്ടിയിട്ടാല്‍ പിഴ

Posted on: September 29, 2015 2:36 pm | Last updated: September 30, 2015 at 12:56 pm

meterതിരുവനന്തപുരം: വീട് പൂട്ടിയിട്ടത് മൂലം വൈദ്യുതി റീഡിംഗ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ ഈടാക്കാന്‍ ഉത്തരവ്. രണ്ട് തുടര്‍ച്ചയായി വീട് പൂട്ടിയിട്ട നിലയിലാണെങ്കില്‍ സിംഗിള്‍ ഫേസ് വരിക്കാരില്‍ നിന്ന് 250 രൂപയും ത്രീഫേസ് വരിക്കാരില്‍ നിന്ന് 500 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം.

മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വരുമ്പോള്‍ വീട് പൂട്ടിയിട്ട നിലയിലാകുന്നത് കെ എസ് ഇ ബിക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.