കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ ചന്ദ്രശേഖരന്‍ രാജിവച്ചു

Posted on: September 25, 2015 2:19 pm | Last updated: September 26, 2015 at 12:25 pm

r-chandrasekharan-24.jpg.image.160.84തിരുവനന്തപുരം: കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ ചന്ദ്രശേഖരന്‍ രാജിവച്ചു. എംഡി കെ എ രതീഷിന് അദ്ദേഹം രാജിക്കത്ത് നല്‍കി. കശുവണ്ടി മേഖലയിലെ തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് ചന്ദ്രശേഖരന്‍ ആരോപിച്ചു.
തന്നോട് ഒരുവാക്ക് പോലും ചോദിക്കാതെയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എ എബ്രഹാം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കാണാന്‍പോലും അനുവദിക്കാതെ എബ്രഹാം അപമാനിച്ചെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.