വെറ്ററിനറി സര്‍വകലാശാലയുടെ ഉദ്ഘാടനവേദി വി എസിന് നിഷേധിച്ചു

Posted on: September 25, 2015 9:24 am | Last updated: September 26, 2015 at 12:25 pm

vs achuthanandan4_artതൃശൂര്‍: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വെറ്ററിനറി സര്‍വകലാശാല വേദി നിഷേധിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോകിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 28ന് മണ്ണുത്തി ക്യാംപസില്‍ നടക്കുന്ന അധ്യാപകരുടെ സമരപരിപാടി ഉദ്ഘാടനം ചെയ്യാനിരിക്കുന്നത് വി എസ് ആണ്. ഈ പരിപാടിക്ക് കോളേജ് ഓഡിറ്റോറിയം അനുവദിക്കില്ലെന്നാണ് ഡീന്‍ ഉത്തരവിറക്കിയത്.