പെരുന്നാള്‍ നിസ്‌കാരത്തിനിടെ യമനില്‍ പള്ളിയില്‍ സ്‌ഫോടനം; 29 മരണം

Posted on: September 24, 2015 12:22 pm | Last updated: September 24, 2015 at 12:22 pm

Yemen Mosque blast
സന്‍ആ: ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്നതിനിടെ യമനിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. സന്‍ആയിലെ പോലീസ് അക്കാഡമിക്ക് സമീപമുള്ള ബലീലി ഷിയാ പള്ളിയിലാണ് ആക്രമണമുണ്ടായത്.

രണ്ട് തവണ പള്ളിയില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി രാജ്യത്ത് തിരിച്ചെത്തി രണ്ട് ദിവസം പിന്നിടുമ്പോഴാണ് ആക്രമണമുണ്ടായത്.