നാടിന്റെ വികസനം സഹകരണ പ്രസ്ഥാനത്തിലൂടെ, സി ഇ ഒ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Posted on: September 21, 2015 10:31 am | Last updated: September 21, 2015 at 10:31 am

മണ്ണാര്‍ക്കാട്: നാടിന്റെ വികസനം സഹകരണ പ്രസ്ഥാനത്തിലൂടെ എന്ന പ്രമേയത്തില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) പാലക്കാട് ജില്ലാ സമ്മേളനത്തിന് മണ്ണാര്‍ക്കാട് ഉജ്ജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് പി മൊയ്തീന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സി ഇ ഒ സംസ്ഥാന ട്രഷറര്‍ പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. എം എ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ അഷറഫ്, എം അയ്യപ്പന്‍, ടി നസീബ്, സെയത് ഇബ്രാഹീം, വി ഹുസൈന്‍, കെ. മുഹമ്മദ് അബ്ദുല്‍ മജീദ്, ടി.ടി നാസര്‍, കെ.വി ഷിഹാബ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, എ മുഹമ്മദാലി സംബന്ധിച്ചു.ഇന്ന് രാവിലെ 10മണിക്ക് സമ്മേളനം നഗര – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അവാര്‍ഡ് ദാനം നടത്തും. സി ഇ ഒ സംസ്ഥാന പ്രസിഡന്റ് പി ഉബൈദുല്ല എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം എല്‍ എ കളത്തില്‍ അബ്ദുല്ല പത്രിക പ്രകാശനം ചെയ്യും. 1.30ന് നടക്കുന്ന സഹകരണ സമ്മേളനം സംസ്ഥാന സഹകരണ ബേങ്ക് ഡയറക്ടര്‍ പി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. പി എ ഉമ്മര്‍, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍ പ്രസംഗിക്കും. സി —ഇ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ മുഹമ്മദാലി മോഡറേറ്ററായിരിക്കും. ഉച്ചക്ക് ശേഷം 2മണിക്ക് നടക്കുന്ന റിവിഷന്‍ സെഷനില്‍ വ്യക്തി, സ്ഥാപനം, സര്‍വ്വീസ് എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐ.—സി.എമ്മിലെ സീനിയര്‍ ഫാക്കല്‍റ്റി എ.കെ സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കും. 3ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഇ.പി ഹസ്സന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചെത്തല്ലൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് ഇ കെ മൊയ്തുപ്പ ഹാജി ഉപഹാര സമര്‍പ്പണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് കെ ജമീല അധ്യക്ഷത വഹിക്കും വൈകീട്ട് 4മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി ഇ ഒ സംസ്ഥാന സെക്രട്ടറി എം കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. അലി പത്തില്‍ അധ്യക്ഷത വഹിക്കും. ഗഫൂര്‍ കോല്‍ക്കളത്തില്‍ സമ്മേളന റിവ്യു അവതരിപ്പിക്കും. സി മുഹമ്മദ് ബഷീര്‍, പി വി മുഹമ്മദ്, പി പി സക്കീര്‍, എം എന്‍ കുഞ്ഞാലു, കെ മരക്കാര്‍, എം എസ് നാസര്‍, ഹുസൈന്‍ കോളശ്ശേരി, എം മമ്മദ് ഹാജി, എം പി എ ബക്കര്‍ മാസ്റ്റര്‍ പ്രസംഗിക്കും.