ഐ എസില്‍ ഒരു മലയാളി ചേര്‍ന്നതായി കേന്ദ്രം

Posted on: September 16, 2015 1:43 pm | Last updated: September 17, 2015 at 12:19 am

isis-black-700x394ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ഒരു മലയാളി ചേര്‍ന്നതായി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സ്ഥിരീകരണം. ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശിയായ യുവാവ് സിറിയിയിലാണെന്നാണ് സൂചന.

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ യുഎഇ മടക്കി അയച്ചിരുന്നു. ഇതില്‍ നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് പേര്‍ കരിപ്പൂരിലും മറ്റു രണ്ട് പേര്‍ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫില്‍ നിന്ന് തിരിച്ചയക്കുന്നവര്‍ കര്‍ശന നിരീക്ഷണത്തിലാണ്.