രക്തസാക്ഷികള്‍ക്ക് മസ്ജിദുകളില്‍ മയ്യിത്ത് നിസ്‌കാരം

Posted on: September 12, 2015 6:19 pm | Last updated: September 12, 2015 at 6:19 pm

????

ദുബൈ: യമനില്‍ രക്തസാക്ഷികളായ യു എ ഇ സൈനികര്‍ക്ക് വേണ്ടി രാജ്യത്തെ എല്ലാ മസ്ജിദുകളിലും മയ്യിത്ത് നിസ്‌കാരം നടന്നു.
അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും കൂട്ട പ്രാര്‍ഥനയിലും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച ജുമുഅ ഖുതുബകളില്‍ ഖത്തീബുമാര്‍ യുഎ ഇ സൈനികര്‍ ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ചു. അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ദേര സര്‍ഊനി മസ്ജിദില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി.