Connect with us

Gulf

ലോകത്തിലെ വന്‍കിട കെട്ടിട പദ്ധതികളുമായി സിറ്റി സ്‌കേപ്പ്

Published

|

Last Updated

ദുബൈ ക്രീക്കിലെ ട്വിന്‍ ടവര്‍ രൂപരേഖ

ദുബൈ ക്രീക്കിലെ ട്വിന്‍ ടവര്‍ രൂപരേഖ

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ അനാവരണം ചെയ്ത് സിറ്റി സ്‌കേപ്പ് പ്രദര്‍ശനം തുടങ്ങി. നാളെ അവസാനിക്കും ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് പ്രദര്‍ശനം. ദുബൈ ആസ്ഥാനമായ മൈദാന്‍ രൂപകല്‍പന ചെയ്ത, 55 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിട സമുച്ഛയങ്ങള്‍ പ്രദര്‍ശനത്തിനെത്തിനെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കമുള്ള താമസ കെട്ടിടം ഇവിടെയായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈ വണ്‍ ടവര്‍ എന്ന പേരില്‍ 711 മീറ്റര്‍ ഉയരത്തിലായിരിക്കും കെട്ടിടം. 675 മീറ്റര്‍ ഉയരത്തില്‍ ഇവിടെ ഒരു റസ്റ്റോറന്റ് ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോ സ്‌കൈ സ്ലോപ് 1.2 കിലോ മീറ്ററില്‍ ഇവിടെയായിരിക്കും. 25,000 ചതുരശ്ര മീറ്ററില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ജിംനേഷ്യം ഉണ്ടാകും. ഇത്തരത്തില്‍ നിരവധി ലോക റെക്കോര്‍ഡുകള്‍ ദുബൈ വണ്‍ ടവര്‍ സ്ഥാപിക്കും.
ജുമൈറ മള്‍ട്ടി കമ്മോഡിറ്റി സെന്റര്‍ ബുര്‍ജ് 2020 എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കെട്ടിടം സ്ഥാപിക്കും. ജുമൈറയിലാണിത്. ദുബൈ ക്രിക്കിലെ ട്വിന്‍ടവര്‍ ജബല്‍ അലിയിലെ ദുബൈ ഐ, ഷാര്‍ജയിലെ വാട്ടര്‍ ഫ്രണ്ട് സിറ്റി തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ആണ് ട്വിന്‍ ടവര്‍ സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരട്ട കെട്ടിടമായിരിക്കും ഇത്. നിലവില്‍ ക്വലാലംപൂരിലെ പെട്രോണാസ് ടവറാണ് ലോകത്തിലെ ഏറ്റവും വലിയ ഇരട്ടകെട്ടിടം. 600 കോടി ദിര്‍ഹം ചെലവ് ചെയ്ത് നിര്‍മിക്കുന്ന ബ്ലൂ വാട്ടര്‍ ഐലന്റിലാണ് ദുബൈ ഐ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ ഫെറി വീല്‍ ഉണ്ടാകുക. ഇതില്‍ ബുര്‍ജ് 2020 ടവര്‍ ശ്രദ്ധ പിടിച്ചുപറ്റി. 700 മീറ്റര്‍ ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കുകയെന്ന് ഡി എം സി സി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു. 2020 ഓടെ നിര്‍മാണം പൂര്‍ത്തിയാകും.

Latest