സിപിഎമ്മുമായുള്ള പ്രശ്‌നം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വെള്ളാപ്പള്ളി

Posted on: September 9, 2015 1:08 pm | Last updated: September 10, 2015 at 12:12 am
SHARE

vellappallyതിരുവനന്തപുരം: സിപിഎമ്മുമായുള്ള തര്‍ക്കം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിശ്ചല ചിത്ര വിവാദത്തിലുള്ള പ്രശ്‌നം നീട്ടാന്‍ ഉദ്ദേശമില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം അന്തിമ നിര്‍ദേശം നല്‍കും. വിവാദം ഉയര്‍ന്ന സമയത്ത് തന്നെ സിപിഎം മാപ്പ് പറയേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മൗനം പാലിച്ചത് ഖേദകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ഇവരുടെ ശ്രമമെന്നും വെള്ളിപ്പള്ളി ആരോപിച്ചു.