തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാന്‍ അനുവദിക്കില്ല: എല്‍ ഡി എഫ്

Posted on: September 6, 2015 2:37 pm | Last updated: September 6, 2015 at 2:37 pm

ldfതിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കില്ലെന്നു ഇടപതുപക്ഷ ജനാധിപത്യ മുന്നണി. തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടത്തണമെന്നും പുതിയ ഭരണ സമിതി നവംബര്‍ ഒന്നാം തീയതി തന്നെ സ്ഥാനമേല്‍ക്കണമെന്നും തിങ്കളാഴ്ച തിരഞ്ഞടുപ്പു കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നണി ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് മാറ്റുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരേ കോടതിയില്‍ പോകുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.