കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം ഉടന്‍ ഇറങ്ങില്ല

Posted on: September 4, 2015 2:22 pm | Last updated: September 5, 2015 at 12:19 am

Kasthuri-rangan-report-Newskeralaന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിജ്ഞാപനം ഇറക്കുന്നത് രണ്ടു മാസം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2014 മാര്‍ച്ച് 10നു പുറത്തിറക്കിയ വിജ്ഞാപനം അസാധുവാക്കിയേക്കും. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

കസ്തൂരിരംഗന്‍ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെന്ന് പ്രകാശ് ജാവ്‌ദേക്കറും പറഞ്ഞു. നല്ല തീരുമാനം പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.