ഹുറിയത്ത് നേതാവ് മസ്റത്ത് ആലം വീണ്ടും അറസ്റ്റില്‍

Posted on: September 1, 2015 5:47 pm | Last updated: September 4, 2015 at 12:57 am

masrath alam

ജമ്മു: കാശ്മീര്‍ വിഘടനവാദി നേതാവ് മസ്‌റത്ത് ആലത്തെ വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മസ്‌റത്തിനെ വിട്ടയക്കാന്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ജയില്‍ അധികൃതര്‍ മസ്‌റത്തിനെ മോചിപ്പിച്ചതിന് തൊട്ടുപിന്നാലെ പോലീസ് സംഘം ജയില്‍ വളപ്പിലെത്തി മസ്‌റത്തിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ റാലിയില്‍ പാക് പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ 17നാണ് മസ്‌റത്ത് ആലത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജമ്മു ഹൈക്കോടതി ആഗസ്റ്റ് 21ന് മസ്‌റത്തിനെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.