Connect with us

Malappuram

ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ആധുനിക യുഗം നേരിടുന്ന വെല്ലുവിളി: പൊന്മള

Published

|

Last Updated

എജ്യൂപാര്‍ക്ക്: ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ആധുനിക യുഗം നേരിടുന്ന വെല്ലുവിളിയെന്ന്‌പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഅ്ദിന്‍ എജ്യൂപാര്‍ക്ക് കാമ്പസ് ദഅ്‌വാ കോളേജ് വിദ്യാര്‍ഥി സംഘടനയായ എം എച്ച് എസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വിദ്യാര്‍ഥിയെ ഒരു മനുഷ്യനാക്കുക എന്നതാണ്. പുതുതലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസത്തിനേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദിന്‍ എജ്യൂപാര്‍ക്ക് കാമ്പസ് ദഅ്‌വാ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. അസ്‌ലം അഹ്‌സനി തലക്കടത്തൂര്‍, ശിഹാബ് അലി അഹ്‌സനി മുണ്ടക്കോട്, റിയാസ് സഖാഫി അറവങ്കര, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, മഹ്മൂദുല്‍ ഹസന്‍ അഹസനി അധികാരത്തൊടി, അബ്ദുര്‍റശീദ് സഖാഫി കരേക്കാട് ആശംസകളര്‍പ്പിച്ചു. എം എച്ച് എസ് 201516 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അസ്‌ലം അഹ്‌സനി തലക്കടത്തൂര്‍(പ്രസിഡന്റ്), മുഹമ്മദ് അലി ശിഹാബ് എരഞ്ഞിമാവ്(ജന. സെക്രട്ടറി), അഹ്മദ് അനീസ് പുല്ലഞ്ചേരി(ട്രഷറര്‍), അബ്ദുല്‍ ഹയ്യ് താഴേക്കോട്, മുഹമ്മദ് ഹനീഫ പുളിയക്കോട്,അബ്ദുല്‍ റഹീം പുളിക്കല്‍ (വൈ. പ്രസി), രിള്‌വാന്‍ അബൂബക്കര്‍ ആക്കോട്, മിദ്‌ലാജ് ഐക്കരപ്പടി, സ്വലാഹുദ്ധീന്‍ അയ്യൂബി നെല്ലിക്കാട്ടിരി(ജോ. സെക്രട്ടറി), ഉബൈദ് കുറുവെട്ടിശ്ശേരി(ജന. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയില്‍ മുഹമ്മദ് അലി ഷിഹാബ് എരഞ്ഞിമാവ് സ്വാഗതവും രിള്‌വാന്‍ ആക്കോട് നന്ദിയും പറഞ്ഞു.